Spread the love

കോഴിക്കോട് :കൊയിലാണ്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പതിനാറുകാരൻ മരിച്ചു. കൊരയങ്ങാട് തെരുവ് സ്വദേശി അദ്വൈത് ആണ് മരിച്ചത്.

കൂ‌ട്ടുകാർക്കൊപ്പം വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു.
യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് അപകടം. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ച് ശരീരത്ത് തുളഞ്ഞു കയറിയാണ് മരണം സംഭവിച്ചത്.