ന്യൂഡൽഹി: ദേശീയ ചലച്ചിത്ര കോർപ്പറേഷൻ (എൻഎഫ്ഡിസി) പാർട്ട് ടൈം ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു.
മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. കേന്ദ്ര സർക്കാരിന്റെ സിനിമാ നയങ്ങളും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എൻ.എഫ്.ഡി.സി. നിലവിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമാണ് നടൻ കൃഷ്ണകുമാർ.
ഇന്ത്യൻ മിലിട്ടറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ദൂദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിൽ ന്യൂസ് റീഡറായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് അദ്ദേഹം സിനിമാ രംഗത്തേക്കെത്തുന്നത്.

