തമിഴ് മിനി സ്‌ക്രീന്‍ താരം സുഭാഷിണി മരിച്ച നിലയില്‍
ചെന്നൈ: തമിഴ് ടെലിവിഷന്‍ സീരിയല്‍ നടി സുഭാഷിണിയെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ് പരമ്പരയായ ‘കയലി’ലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. .ശ്രീലങ്കന്‍ വംശജയായ സുഭാഷിണി ചെന്നൈ അയ്യപ്പന്‍തങ്കലിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. മരണവിവരം ലഭിച്ചയുടന്‍ പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പരിശോധനയ്ക്കായി അയച്ചു. നടിയുടെ മരണത്തെ ചുറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന അവര്‍ ഭര്‍ത്താവ് ബിബിന്‍ ചന്ദ്രയുമായുള്ള ചിത്രങ്ങള്‍ ഹൃദ്യമായ അടിക്കുറിപ്പുകളോടെ പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ഭര്‍ത്താവുമായി വീഡിയോ കോളിലൂടെ തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. എങ്കിലും, മരണ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.’കയല്‍’ എന്ന പരമ്പരയ്ക്ക് പുറമെ ‘എല്ലാം മേലെ ഇരിക്കിറവന്‍ പാത്തുപ്പാന്‍’ (2023), ‘വെബ്’ (2023) തുടങ്ങിയ സിനിമകളിലും സുഭാഷിണി അഭിനയിച്ചിട്ടുണ്ട്. ആരാധകര്‍ക്കിടയില്‍ ശാശ്വി ബാല എന്നും അറിയിപ്പെടുന്നുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല)

