Spread the love

റിപ്പോര്‍ട്ടര്‍ ചാനലിന് സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചു കേന്ദ്രം. അറിയിച്ചത് ഹൈക്കോടതിയെ

മലയാളം സാറ്റലൈറ്റ് ചാനലായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കുള്ള സുരക്ഷാക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാറ്റവും ആഭ്യന്തരമന്ത്രാലയം അംഗീ കരിച്ചിട്ടില്ലെന്നും വിശദീകരിച്ചു. തുടര്‍നടപടികള്‍ ഒഴിവാക്കാന്‍ കാരണം ഉണ്ടെങ്കില്‍ അറിയിക്കാന്‍ ഏപ്രില്‍ രണ്ടുവരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെ ‘റിപ്പോര്‍ട്ടര്‍ ടി.വി.’ എന്ന സാറ്റലൈറ്റ് ചാനല്‍ നടത്തുന്നതിനെതിരേ കിറ്റെ ക്‌സ് ഗാര്‍മെന്റ്‌റ്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവേയാ
ണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ലൈസന്‍സ് പു തുക്കുന്നതിനായാണ് കമ്പനി സുരക്ഷാ ക്ലിയറന്‍സ് പുതുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചത്.

ഓഹരിഘടനയില്‍ മാറ്റം വരുത്തി ചാനലിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി അപേക്ഷ നല്‍കിയെങ്കി ലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധി ച്ചെന്നും ഇത് മറികടന്ന് ചാനലിന്റെയും ട്രേഡ് മാര്‍ ക്കിന്റെയും നിയന്ത്രണം കരസ്ഥമാക്കാന്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ശ്രമിക്കുകയാണെന്നുമാണ് സാബു നല്‍കിയ ഹര്‍ജിയിലെ ആരോ പണം. സാബു നല്‍കിയ പരാതിയില്‍ വിശദീകര ണം തേടിയെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ ഇതില്‍ മറു പടി നല്‍കിയെന്നും കേന്ദ്രം അറിയിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു.