റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി ഇരുമ്പുവടി കൊണ്ട് അടിച്ചു കൊന്നു. ഗുരുകുൽ ഇന്റർനാഷനൽ സ്കൂളിന്റെ ഹോസ്റ്റലിൽ ശനിയാഴ്ച രാത്രി ആണ് സംഭവം. ആന്ധ്ര സ്വദേശി ഹേമന്ത് ആണു മരിച്ചത്. ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്ന വിദ്യാർഥികളെ സഹപാഠി ആക്രമിക്കുകയായിരുന്നു. തുടർന്ന് കടന്നുകളഞ്ഞു.
ആക്രമണത്തിനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഹോസ്റ്റൽ അധികൃതരുടെ വീഴ്ചയാണ് മകന്റെ മരണത്തിന് കാരണമായതെന്ന് ലക്ഷ്മികാന്തിന്റെ പിതാവ് ആരോപിച്ചു. രാത്രി 11:30 ഓടെയാണ് വിവരം ലഭിച്ചതെന്നും ഹോസ്റ്റലിൽ കൃത്യമായ മേൽനോട്ടം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയായ വിദ്യാർത്ഥി മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണോ അതോ ലഹരിമരുന്നിന് അടിമയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

