Spread the love

സച്ചിൻ തെണ്ടുൽക്കറുടെ മകനും ഓൾറൗണ്ടറുമായ അർജുൻ തെണ്ടുൽക്കർ വിവാഹിതനായി. സംരംഭകയായ സാനിയ ചന്ദോക്കിനെയാണ് അർജുൻ ജീവിതപങ്കാളിയാക്കിയത്. മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദീർഘകാല സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു നടന്നത്. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഗായിയുടെ കൊച്ചുമകളായ സാനിയ, കാലങ്ങളായി തെണ്ടുൽക്കർ കുടുംബത്തിന്റെ ഉറ്റ സുഹൃത്തുകൂടിയാണ്.

വിവാഹച്ചടങ്ങിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.