Spread the love

കോട്ടയം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ പുതിയ മേഖല ഓഫീസിൻ്റെ ഉദ്ഘാടനം  21 ശനിയാഴ്‌ച രാവിലെ 10 മണിക്ക് ഹോട്ടൽ സീസർ പാലസിൽ വെച്ച് നടക്കും.

 

KSMDFC ചെയർമാൻ ഡോ.സ്റ്റീഫൻ ജോർജ്ജ് , അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, വഖഫ്,കായിക വകുപ്പ് മന്ത്രി . വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിക്കും.

നിലവിലെ 14 ജില്ലകളിലെ പ്രവർത്തനം 4 മേഖല ഓഫീസുകൾ വഴിയാണ് നടത്തിവരുന്നത്. പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള സർക്കാർ പുതുതായി 3 മേഖല ഓഫീസുകൾ ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലേക്കായി അനുവദിക്കുകയുണ്ടായത്.

ഇതിൽ ആലപ്പുഴ റീജിയണൽ ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം 2026 ഫെബ്രുവരി 17 ന് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കുകയുണ്ടായി. കോട്ടയം, ഇടുക്കി ജില്ലകളിലെ ഉപഭോക്താക്കൾക്കായി കോട്ടയം മേഖല ഓഫീസിൻ്റെ പ്രവർത്തനോദ്ഘാടനമാണ് 21ന് നടത്തുവാൻ നിശ്ചയിച്ചിട്ടുള്ളത്. 3 പുതിയ മേഖലാ ഓഫീസുകൾ അനുവദിക്കന്നത് വഴി കോർപ്പറേഷന്റെ മൊത്തം ശാഖകളുടെ എണ്ണം ഏഴായി മാറുന്നതാണെന്നും, ഓരോ രണ്ട് ജില്ലകൾക്കും ഒരു ഓഫീസ് എന്ന തോതിൽ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാവുന്നതാണ്.

ഓഫീസ് പ്രവർത്തിക്കുന്നത് BSNL BHAVAN, Pulimoodu Junction, MC Road, Kottayam 686 001 ~ ആയിരിക്കും.

കോർപ്പറേഷൻ്റെ നവീന വായ്പ പദ്ധതികളായ വിഭ്യാർത്ഥികൾക്കുള്ള ലാപ് ടോപ് പദ്ധതി, വിധവൾക്കായുള്ള സ്വയം തൊഴിൽ വായ്പ പദ്ധതികളുടെ വിതരണവും തദവസരത്തിൽ നടത്തുന്നതായിരിക്കും.