Spread the love

ഒട്ടാവ: കാനഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അക്രമി അടക്കം പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം. വെടിവെപ്പില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

അതേസമയം ആറുപേരെ സ്‌കൂളിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമിയെന്ന് കരുതുന്നയാളും സ്‌കൂള്‍ വളപ്പില്‍ കൊല്ലപ്പെട്ടനിലയിലായിരുന്നു. ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം.

അതേസമയം വെടിവെപ്പില്‍ എത്രപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നതും എത്രപേര്‍ക്ക് പരിക്കേറ്റെന്നതും സംബന്ധിച്ച് അന്തിമ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ മറ്റൊരാൾക്ക് കൂടി പങ്കുള്ളതായി പോലീസ് പറയുന്നു. മരിച്ച അക്രമിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല