Spread the love

മലയാളികള്‍ക്ക് സുപരിചിതനാണ് നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളം പക്ഷാഘാതം വന്ന് തളര്‍ന്നു എന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പാണ് കേരളം അറിഞ്ഞത്. അവതാരക ലക്ഷ്മി നക്ഷത്രയാണ് ഈ വിവരം അറിഞ്ഞതും ഒരു പരിപാടിയില്‍ ഉല്ലാസിനെ എത്തിച്ചതും.

ഇന്ന് ഇപ്പോൾ അദ്ദേഹം ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു പോരാട്ടത്തിലാണ്. ടെലിവിഷന്‍ സ്‌ക്രീനുകളിലും സ്റ്റേജുകളിലും കൗണ്ടര്‍ തമാശകളാല്‍ ആവേശം തീര്‍ത്തിരുന്ന ആ ശബ്ദം ഇന്ന് പന്തളം നഗരസഭയ്ക്ക് സമീപമുള്ള തന്റെ ഹോട്ടലിലെ കൗണ്ടറില്‍ ഒതുങ്ങിയിരിക്കുകയാണ്. ഏകദേശം എട്ടുമാസം മുന്‍പ് അപ്രതീക്ഷിതമായി ഉണ്ടായ പക്ഷാഘാതം ഉല്ലാസിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തെ തളര്‍ത്തി. ആവത് കാലത്ത് കൂടെയുണ്ടായിരുന്ന പലരും രോഗകാലത്ത് കൈവിട്ടപ്പോള്‍, പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുകയാണ് ഈ കലാകാരന്‍.

മുന്തിരിപ്പന്തല്‍ എന്ന ഈ ഹോട്ടലാണ് ഉല്ലാസിന് ഇന്ന് ആശ്രയം. സ്റ്റേജ് ഷോ അവതരിപ്പിക്കുമ്പോള്‍ നേരിട്ട അതേ ടെന്‍ഷന്‍ ആണ് ഇപ്പോള്‍ ഹോട്ടല്‍ മാനേജ് ചെയ്യുമ്പോഴുമുള്ളത് എന്ന് ഉല്ലാസ് പറയുന്നു.

സ്റ്റിക് ഉപയോഗിച്ച് നടക്കാന്‍ പ്രയാസപ്പെടുന്ന ഉല്ലാസിനെ ആദ്യമായി ഈ അവസ്ഥയില്‍ കണ്ടവരെല്ലാം അമ്പരന്നിരുന്നു. തനിക്ക് സംഭവിച്ചത് എന്ത് എന്ന് ഉല്ലാസ് വിശദീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ പതിയെ ആരോഗ്യം വീണ്ടെടുക്കുകയാണ് ഉല്ലാസ്. അടുത്ത സീസണില്‍ സ്‌റ്റേജില്‍ കയറാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.