Spread the love

കോട്ടയം: കാരിത്താസ് ആശുപത്രിയിൽ സംസ്ഥാനത്തെ ആദ്യ നവീന ജീനോമിക്സ് ലാബ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രിസിഷൻ ഓങ്കോളജി കമ്പനിയായ 4 ബേസ് കെയറുമായി സഹകരിച്ച് ആരംഭിച്ച ലാബ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ റവ. ഡോക്ടർ ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 4 ബേസ് കെയർ കോമേഴ്സ്യൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് പ്രവീൺ ഝാ, കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മെഡ‍ിക്കൽ ഓങ്കോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ബോബൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ജീനോമിക് പരിശോധനയുടെ സഹായത്തോടെ ക്യാൻസർ രോഗികൾക്ക് കൂടുതൽ മികച്ച പരിചരണം നൽകാൻ ലക്ഷ്യമിട്ടാണ് പുതിയ ലാബ് സ്ഥാപിച്ചതെന്ന് കാരിത്താസ് ആശുപത്രി അധികൃതർ പറഞ്ഞു.