Spread the love

മുണ്ടക്കയം ടൗണിൽ ടൂറിസ്റ്റ് ബസ് കത്തി നശിച്ചു.

ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടുകൂടിയായിരുന്നു അപകടം.

കുമളി ഭാഗത്ത് നിന്നും വന്ന ബസ്സ് മുണ്ടക്കയം ടൗണിന് നടുവിലെത്തിയപ്പോൾ ടയർ പൊട്ടുകയും തീപിടിക്കുകയുമായിരുന്നുവെന്ന് പറയുന്നു. തീ ആളി പടരുന്നതിനു മുൻപേ യാത്രികരെ പുറത്തിറക്കാനായത് വൻ ദുരന്തം ഒഴിവാക്കി. ബസ് പൂർണമായും കത്തി നശിച്ചു.

മധുരയിൽ നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ ഫയർഫോഴ്സാണ് തീയണച്ചത്.