Spread the love

ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനായി. വിവാഹ ഉറപ്പിച്ചതിമുതുലുള്ള എല്ലാ വിശേഷങ്ങളും നടന്‍ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഇന്ന് പള്ളിയില്‍ വച്ച് താരയുടെ കഴുത്തില്‍ ബിനീഷ് മിന്ന് ചാര്‍ത്തി. തനിക്ക് ഇനി ഇടവും വലവും പിടിക്കാന്‍ എനിക്കാളായി എന്നാണ് വിവാഹത്തിന് ശേഷം ബിനീഷ് പ്രതികരിച്ചത്.

ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് വിവാഹം. വിവാഹത്തിന് മുന്നോടിയായി ബിനീഷ് പങ്കുവെച്ച ‘മധുരംവെപ്പ്’ വീഡിയോയും സ്വർണം വാങ്ങുന്ന വ്ലോഗും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.. കൂടാതെ വധുവിനുള്ള സ്വർണാഭരണങ്ങൾ വരനായ ബിനീഷ് തന്നെ വാങ്ങി നൽകി സോഷ്യൽ മീഡിയയിൽ കൈയ്യടി നേടിയിരുന്നു.

അമ്മയ്ക്കും സഹോദരിക്കും ഒപ്പം ജ്വല്ലറിയിലെത്തി താരയ്ക്ക് വേണ്ട ആഭരണങ്ങൾ ബിനീഷ് വാങ്ങുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മാലകളും വളകളും മോതിരവും അടങ്ങുന്ന വെഡ്ഡിങ് സെറ്റാണ് താരയുടെ ഇഷ്ടപ്രകാരം ബിനീഷ് തിരഞ്ഞെടുത്തത്.

ബിനീഷിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. ഇത് എല്ലാവര്ക്കും മാതൃകയാണെന്നും പെൺകുട്ടിയുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാത്ത ബിനീഷിന്റെ തീരുമാനം മാറ്റങ്ങൾക്ക് തുടക്കമാകട്ടെയെന്നും ആരാധകർ കുറിച്ചു.