മലയാളസിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യാമാധവനും. കാവ്യ വിവാഹശേഷം സിനിമാഭിനയം നിർത്തിയെങ്കിലും ഇന്നും നടിക്ക് ഏറെ ആരാധകരാണ്.
ഇപ്പോഴിതാ പൊതുവേദികളിൽ വീണ്ടും സജീവമാവുകയാണ് കാവ്യ മാധവൻ. കഴിഞ്ഞ ദിവസം ദുബായിൽ നടന്ന സ്വകാര്യ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയിരുന്നു. അമ്മ ശ്യാമളയ്ക്കും മകൾക്കുമൊപ്പമാണ് കാവ്യ ചടങ്ങിൽ പങ്കെടുത്തത്.
കലാക്ഷേത്രയുടെ പരിപാടിക്കായി ദുബായിലെത്തിയ നടി കാവ്യ മാധവൻ അനു സിത്താരയുടെ നൃത്തവിദ്യാലയത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരിക്കുകയാണ്.
കാവ്യയുടെ സന്ദർശനത്തിന്റെ സന്തോഷം അനു സിത്താര തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. “മൂത്ത ചേച്ചിയുടെ ചേർത്തുപിടിക്കൽ പോലെയായിരുന്നു കാവ്യ ചേച്ചിയുടെ സാന്നിധ്യം, കമലദളത്തിൽ കാവ്യ ചേച്ചി വന്നു” – എന്ന ഹൃദയസ്പർശിയായ കുറിപ്പോടെയാണ് അനു വീഡിയോ പോസ്റ്റ് ചെയ്തത്. മകൾ മഹാലക്ഷ്മിയും കാവ്യയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി വിദേശയാത്രയിലായിരുന്നു താരം. ന്യൂ ഇയർ സഹോദരൻ മിഥുനൊപ്പം ഓസ്‌ട്രേലിയയിൽ ആഘോഷിച്ച ശേഷം അടുത്തിടെയാണ് കാവ്യയും കുടുംബവും തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദുബായിലേക്ക് പോയത്

