കെഎസ്ആര്‍ടിസിയില്‍ ആര്‍ത്തവ അവധി പ്രായോഗികമോ എന്ന് ഹൈക്കോടതി. ഹര്‍ജി 12 ലേക്ക് മാറ്റി
കെഎസ്ആര്‍ടിയില്‍ ആര്‍ത്തവ അവധി അനുവദിച്ചാല്‍ എങ്ങനെയന്ന് ഹൈക്കോടതി. ശമ്പളത്തോടെയുളള അവധി വേണമെന്ന വനിതാ ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇങ്ങനെ ചോദിച്ചത്.കെഎസ്ആര്‍ടിസി ഒരു മുങ്ങുന്ന കപ്പലല്ലേ; വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി കൂടി അനുവദിച്ചാല്‍ എങ്ങനെ മുന്നോട്ടുപോകും പൊലീസ്, പ്രതിരോധ സേന തുടങ്ങി എല്ലായിടത്തും സ്ത്രീ ജീവനക്കാര്‍ ഇത് ആവശ്യപ്പെട്ടാലോ എന്ന സന്ദേഹവും കോടതി പ്രകടിപ്പിച്ചു. ഹര്‍ജി 12 ലേക്ക് മാറ്റി.
ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും വളരെ ബുദ്ധിമുട്ടുന്നതിനിടെ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും, തൊഴില്‍ വിന്യാസത്തെയും സര്‍വീസിനെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്നുമാണ് കെഎസ്ആര്‍ടിസിയുടെ വാദം.. ആര്‍ത്തവ അവധി മൗലികാവകാശങ്ങളുടെ ഭാഗമല്ലെന്നും സര്‍വീസ് ചട്ടങ്ങളിലൊന്നും ഇതിനു വ്യവസ്ഥയില്ലെന്നും കെഎസ്ആര്‍ടിസി സത്യവാങ്മൂലത്തില്‍ പറയുന്നു.

