തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിര്‍ച്വല്‍ അറസ്റ്റ് ഭീഷണി. ഇന്നലെ ഉച്ചയ്ക്കാണ് മുംബൈ പൊലീസ് എന്ന വ്യാജേന തട്ടിപ്പുകാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെ ബന്ധപ്പെടുന്നത്.
വാട്‌സ്ആപ്പ് വഴിയാണ് ഭീഷണി എത്തിയത്. തിരുവഞ്ചൂരിന്റെ ആധാര്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞായിരുന്നു ഭീഷണി. കൂടാതെ മുംബൈ പൊലീസ് കേസെടുത്തെന്നും തട്ടിപ്പ് സംഘം അറിയിച്ചു. എന്നാൽ തട്ടിപ്പ് മനസ്സിലാക്കിയ തിരുവഞ്ചൂർ നിങ്ങൾ കേരള പൊലീസുമായി ബന്ധപ്പെടൂ, രേഖകൾ താൻ അവിടെ കാണിക്കാം എന്ന് മറുപടി നൽകി കോൾ അവസാനിപ്പിക്കുകയായിരുന്നു. തട്ടിപ്പുകാർ ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു സംസാരിച്ചത്.
പിന്നാലെ, തിരുവഞ്ചൂര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

