ന്യൂഡല്‍ഹി: മൂന്നുപതിറ്റാണ്ട് രാജ്യത്തിന്റെ വിദേശ വാര്‍ത്താ ശബ്ദമായിരുന്ന വില്യം മാര്‍ക്ക് ടള്ളി (90) അന്തരിച്ചു. ലോകത്തെ ഏറ്റവും അധികം ജനപ്രിയവും വിശ്വസനീയമായ വാര്‍ത്താ ഏജന്‍സി എന്നും കരുതുന്ന ബ്രട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് (ബിബിസി) മാധ്യമപ്രവര്‍ത്തകനായിരുന്നു. ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1935 ഒക്ടോബര്‍ 24നു കൊല്‍ക്കത്തയില്‍ ജനിച്ച ടള്ളി 30 വര്‍ഷം ബിബിസിയുടെ ഡല്‍ഹി ബ്യൂറോയില്‍ പ്രവര്‍ത്തിച്ചു. 1971 ലെ ഇന്ത്യ- പാക്ക് യുദ്ധകാലത്തും അടിയന്തരാവസ്ഥക്കാലത്തും രാജ്യം വിടേണ്ടിവന്നെങ്കിലും പിന്നീടു തിരിച്ചെത്തി.1994 ല്‍ ബിബിസിയില്‍നിന്നു രാജിവച്ചശേഷവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായി ഇന്ത്യയില്‍ തുടര്‍ന്നു. ജീവിതപങ്കാളിയും എഴുത്തുകാരിയുമായ ഗില്ലിയന്‍ റൈറ്റിനൊപ്പം നിസാമുദ്ദീന്‍ വെസ്റ്റിലായിരുന്നു താമസം. ബ്രിട്ടനിലെ പ്രശസ്ത സര്‍വകലാശാലാകളില്‍ വിദ്യാഭ്യാസം നടത്തിയ ശേഷമാണ് അദ്ദേഹം വായനയിലേക്കും മാധ്യമപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞത്

