Spread the love

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ ഒരു വയസ്സുകാരന്‍റെ കൊലപാതകത്തിൽ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുഞ്ഞു ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണു കൊലപാതകത്തിനു കാരണമെന്ന് കുഞ്ഞിന്റെ മാതാവ് മൊഴി നൽകിയതായാണ് സൂചന.

ഷിജിന്‍റെ ഭാര്യ കൃഷ്ണപ്രിയയുടെ രഹസ്യമൊഴിയാണ് കേസിൽ നിർണ്ണായകമായത്. ഷിജിനു പല സത്രീകളുമായുള്ള ശാരീരിക ബന്ധത്തിനും, സെക്സ് ചാറ്റിനും താൻ തടസ്സം നിന്നതിന്‍റെ പകയും ഷിജിൻ കുഞ്ഞിനോട് തീർക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.

സംഭവ ദിവസം ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ ഒരു വയസുകാരനായ കുഞ്ഞ് ഉണർന്ന് കരഞ്ഞു. ഇതോടെ ഷിജിൻ കുഞ്ഞിനെ മർദ്ദിക്കുകയും കൈമുട്ട് കൊണ്ട് നെഞ്ചിലിടിച്ചെന്നും കുഞ്ഞിന് പുലർച്ചെ ദേഹാസ്വസ്ഥ്യം ഉണ്ടായതായും കുട്ടിയുടെ അമ്മ പൊലീസിന് രഹസ്യ മൊഴി നൽകി. അതേസമയം കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിച്ചിട്ടും ഷിജിൻ ആശുപത്രിയിൽ കൊണ്ടുപോകൻ തയ്യാറായില്ല. ഭാര്യ ഏറെ നിർബന്ധിച്ചിട്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നും യുവതി പറഞ്ഞു.