ചങ്ങനാശ്ശേരി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിനുള്ള എ.ബി.സി (Animal Birth Control) പദ്ധതിയും, പേവിഷബാധ തടയുന്നതിനുള്ള തീവ്ര വാക്സിനേഷൻ യജ്ഞവും (Mass Dog Vaccination) സർക്കാർ കൂടുതൽ ഊർജിതമായി നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി . മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026-ലെ ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം (Man-Animal Conflict) ഫലപ്രദമായി ലഘൂകരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ വകുപ്പ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിനും ജന്തുക്ഷേമ നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായാണ് ജനുവരി അവസാനം വരെ നീണ്ടുനിൽക്കുന്ന ദ്വൈവാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മൃഗപരിപാലന മേഖലയിലെ നൂതന രീതികൾ പരിചയപ്പെടുത്തുന്ന പ്രദർശനവും, ജന്തുക്ഷേമ നിയമങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസ്സുകൾ നയിച്ച സെമിനാറും നടന്നു.
പുരസ്കാരങ്ങൾ വിതരണം ചെയ്തു
ചടങ്ങിൽ സംസ്ഥാനതല ജന്തുക്ഷേമ പുരസ്കാരങ്ങൾ ചങ്ങനാശ്ശേരി എം.എൽ.എ. ജോബ് മൈക്കിളും, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം. സി. റെജിലും ചേർന്ന് വിതരണം ചെയ്തു.
പുരസ്കാര ജേതാക്കൾ:
രശ്മി ഇടത്തനാൽ: മികച്ച മൃഗക്ഷേമ അവാർഡ്.
ഡോ. ശ്രീകുമാർ ബി.: മികച്ച പരിസ്ഥിതി/ജന്തുക്ഷേമ പ്രവർത്തകൻ/പക്ഷി നിരീക്ഷകൻ.
ശ്രീ. മാത്തുക്കുട്ടി ടോം: മിലേനിയം ഫാർമർ ഓഫ് ദ ഇയർ.
ഉണ്ണി വൈക്കം: മികച്ച മൃഗപരിശീലകൻ (ചലച്ചിത്രമേഖല).
മൃഗക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ CAWA, കോട്ടയം എ.ബി.സി. സെന്റർ, എലിഫെന്റ് സ്ക്വാഡ് എന്നീ സംഘടനകളെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ
അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം. സി. റെജിൽ സ്വാഗതം ആശംസിച്ചു. ചങ്ങനാശ്ശേരി നഗരസഭാ അദ്ധ്യക്ഷൻ ജോമി ജോസഫ്, വൈസ് ചെയർപേഴ്സൺ കെ. എം. നജിയ, വിവിധ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.
. കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി. കെ. മനോജുകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

