Spread the love

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. കലക്ടര്‍ പ്രേംകൃഷ്ണന്റെ കാര്‍ ആണ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തല കീഴായി മറിഞ്ഞത്.

ഇന്ന് കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടർ ഉൾപ്പെടെ കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. ത്. കളക്ടർ പ്രേംകൃഷ്ണൻ, ഡ്രൈവർ കുഞ്ഞുമോൻ, ഗൺ മാൻ മനോജ് എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ​ഗുരുതരമല്ല.