Spread the love

കോഴിക്കോട് : ബസ്സിൽ വെച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ.

യുവാവിനെതിരെ ആരോപണമുന്നയിച്ച യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന്കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് ജീവനൊടുക്കിയത്. ഇന്ന് പുലർച്ചയാണ് വീട്ടിൽ ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബസിൽ വെച്ച് ദീപക് ശരീരത്തിൽ സ്പ‌ർശിച്ചു എന്നായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. ആരോപണം തെറ്റായിരുന്നുവെന്ന് വ്യക്തമാക്കി ദീപക്കിന്റെ കുടുംബം രം ഗത്തെത്തിയിരുന്നു.

വീഡിയോ പുറത്തുവന്നതിൽ ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

 

ബസിൽ തനിക്കെതിരെ ദീപക്ക് ലെെംഗിക അതിക്രമം നടത്തിയെന്ന് യുവതി ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കിയാണ് യുവതിയുടെ വിശദീകരണം. യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്നും യുവതി കൂട്ടിച്ചേർത്തു.

‘പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പയ്യന്നൂർ ബസ് സ്റ്റാൻഡിലേക്കുള്ള ബസിലായിരുന്നു ഞാൻ. എന്റെ മുന്നിലായിരുന്നു അയാൾ ഉണ്ടായിരുന്നത്. അയാളുടെ മുന്നിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ മുഖവും ഭാവവും കണ്ടപ്പോൾ എനിക്ക് മനസിലായി. ഭയങ്കര ഡിസ്‌കംഫർട്ടായിട്ടാണ് നിൽക്കുന്നത്. ഞാൻ അവരോട് ഒന്നും ചോദിച്ചില്ല. ഞാൻ ഫോൺ ക്യാമറ ഓണാക്കി പിടിച്ചു. എന്നാൽ ഞാൻ റെക്കോർഡ് ചെയ്തിരുന്നില്ല. കണ്ട സമയത്ത് കൂളായിട്ട് നിന്നു. പിന്നെ തിരക്കൊഴിഞ്ഞു. അപ്പോഴേക്കും ബസ് സ്റ്റാൻഡിലെക്കെത്തി. അയാൾ തൊട്ടുരുമ്മി നിൽക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ പിന്നെയും വീഡിയോ ഓൺ ചെയ്തു. ഇറങ്ങുന്ന സമയത്ത് അയാളുടെ പിന്നിൽ ഞാനാണ് ഉണ്ടായിരുന്നത്.