Spread the love

തിരുവനന്തപുരം: സിപിഎം സഹയാത്രികനും ടെലിവിഷൻ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ റെജി ലൂക്കോസ് ബിജെപിയിൽ‌ ചേർന്നു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അം​ഗത്വം നൽകി, ഷാളണിയിച്ച് സ്വീകരിച്ചു.

കേരളത്തിൽ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാൽ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വർഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.