Spread the love

ആലപ്പുഴ: ആലപ്പുഴയിൽ പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ അഭ്യാസം. ആറ് മാസം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്തിയായിരുന്നു പാപ്പാന്റെ സാഹസം. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ആനയുടെ അടിയിലൂടെ കുഞ്ഞുമായി പാപ്പാന്‍ വലംവെക്കുന്നതും തുമ്പികൈയില്‍ ഇരുത്തുന്നതിനിടെ കുഞ്ഞ് നിലത്ത് വീഴുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയുടെ മുൻപിലാണ് പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ അഭ്യാസ പ്രകടനം. അതേസമയം രണ്ട് മാസം മുമ്പ് പാപ്പാനെ കുത്തി കൊന്ന ആനയാണിത്.

നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെ ദേവസ്വം താത്കാലിക പാപ്പാനെ പുറത്താക്കി. കൊല്ലം സ്വദേശി അഭിലാഷിനെയാണ് പുറത്താക്കിയത്.