ആരാധകർ ഏറെയുള്ള നടിയും നർത്തകിയുമാണ് സുധാ ചന്ദ്രൻ. ഇപ്പോഴിതാ ഭജൻ സന്ധ്യക്കിടെ അതീവ വികാരാധീനയായി പെരുമാറുന്ന നടിയും നർത്തകിയുമായ സുധ ചന്ദ്രന്റെ വീഡിയോ ആണ് വൈറലാകുന്നത്.
പ്രാർത്ഥനാനിരതയായിരുന്ന താരം ഒരു ഘട്ടത്തിൽ വികാരങ്ങൾ നിയന്ത്രിക്കാനാവാതെ ഉന്മാദാവസ്ഥയിലേക്ക് മാറുന്ന ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സുധാ ചന്ദ്രൻ പരിപാടിക്കിടെ അവർ നൃത്തം ചെയ്യുന്നതും പിന്നീട് വിങ്ങിപ്പൊട്ടുന്നതും ചുറ്റുമുള്ളവർ അവരെ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
ചടങ്ങിനിടെ സമീപത്തുണ്ടായിരുന്ന ഒരാളെ താരം കടിക്കാൻ മുതിരുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
‘ദൈവം കുടികൊണ്ടു’ എന്നാണ് പലരും പിന്തുണച്ചു കൊണ്ട് കുറിച്ചത്. ആത്മീയമായ സ്ഥലങ്ങളിൽ പോകുമ്പോൾ മനുഷ്യൻ അറിയാതെ ഇങ്ങനെ ആകുമെന്നും അത് ദൈവത്തിന്റെ കടാക്ഷമാണെന്നും സുധയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് അതെന്നും പറയുന്നവരും ധാരാളമാണ്.
‘ഇത് സീരിയൽ തന്നെ. ഓസ്കർ അഭിനയം’, എന്നാണ് സംഭവത്തെ ട്രോളുന്നവരും വിമർശിക്കുന്നരും കമന്റുകളായി കുറിക്കുന്നത്.

