തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. ലൈംഗികാതിക്രമക്കേസിലെ അതിജീവിതയുടെ ഭർത്താവ് രാഹുലിനെതിരേ പരാതി നൽകി. ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകിയത്.
പരാതിയിൽ രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തെന്നും വലിയ മാനനഷ്ടത്തിന് ഇടയാക്കിയെന്നും പറയുന്നു. വിവാഹിതിയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചു. രാഹുൽ തന്റെ അസാന്നിധ്യം അവസരമാക്കി ഭാര്യയെ വശീകരിച്ചെന്നും പരാതിയിൽ പറയുന്നു . രാഹുലിനെതിരേ ബിഎൻഎസ് 84 പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

