Spread the love

ബെർലിൻ: ജർമനിയിൽ പുതുവത്സരാഘോഷത്തിനിടെ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡി (25) മരണപ്പെട്ടത്. ഹൃതിക് റെഡ്ഡി സംക്രാന്തി ഉത്സവത്തിനായി ഇന്ത്യയിലേക്ക് വരാനിരിക്കവേയാണ് ദാരുണ സംഭവം ഉണ്ടായത്.

ഹൃത്വിക് താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റിൽ തീ ആളിപ്പടരുന്നതുകണ്ട് പരിഭ്രാന്തനായ ഹൃതിക് അപ്പാർട്ട്മെന്‍റിന്‍റെ മുകളിലത്തെ നിലയിൽ നിന്ന് ചാടുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. 2022 ൽ വാഗ്ദേവി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ഹൃത്വിക് ജർമനിയിലേക്ക് പോയത്.