കല്‍പ്പറ്റ: ഇസ്രയേലില്‍ വെച്ചുള്ള ഭർത്താവിന്‍റെ ദുരൂഹ മരണത്തിന് പിന്നാലെ ഭാര്യ ജീവനൊടുക്കി. ഇസ്രയേലില്‍ കെയര്‍ ഗിവര്‍ (പ്രായമായവരെ പരിചരിക്കൽ) ആയിരിക്കെ അഞ്ചു മാസം മുന്‍പ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി.സുകുമാരന്റെ(38) ഭാര്യ വയനാട് കോളേരി സ്വദേശി രേഷ്മ(34) ആണ് വിഷം ഉള്ളിൽ ചെന്ന് ചികില്‍സയിലിരിക്കെ മരിച്ചത്. മകൾ: ആരാധ്യ(തംബുരു).
ജിനേഷ് പരിചരിച്ചിരുന്ന വീട്ടുടമസ്ഥയായ വയോധികയെ ജറുസലേമിനു സമീപത്തെ മേവസരേട്ട് സിയോനിൽ കുത്തേറ്റ് മരിച്ച് നിലയിലും കണ്ടെത്തിയിരുന്നു. ജിനീഷിന്‍റെ മരണ വിവരം അറിഞ്ഞതുമുതൽ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു രേഷ്മയെന്നാണ് പറയുന്നത്. ജിനീഷിന്‍റെ മരണകാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എംബസിയിലടക്കം പരാതി നൽകിയിട്ടുണ്ടായിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

