കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായി വിധി വന്നതിനു പിന്നാലെ നിരവധിപേർ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഭാര്യ കാവ്യാ മാധവന്റെ മുൻവിവാഹബന്ധവും അതിനോടനുബന്ധിച്ച വിവാദങ്ങളും വീണ്ടും ചർച്ചയാവുകയാണ്. കാവ്യയുടെ ആദ്യ ഭർത്താവായിരുന്ന നിഷാൽ ചന്ദ്ര, വിവാഹമോചന സമയത്തും അതിന് ശേഷവും തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് മുൻപ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയി വൈറൽ ആകുന്നത്.
2009-ൽ ആണ് കാവ്യയെ നിഷാൽ ചന്ദ്രയെ വിവാഹം ചെയ്തെങ്കിലും ബന്ധം അധികനാൾ നീണ്ടില്ല. മാസങ്ങൾക്കുള്ളിൽ ഇരുവരും അകലുകയും 2011-ൽ നിയമപരമായി ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു.
നിഷാലിനെതിരെ കാവ്യ ഗാർഹിക പീഡന ആരോപണം ഉന്നയിച്ച് കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, നിയമപരമായി മുന്നോട്ട് പോകാൻ നിഷാൽ തയ്യാറായിരുന്നെങ്കിലും വക്കീലിന്റെ നിർദ്ദേശപ്രകാരം ഒത്തുതീർപ്പിന് സമ്മതിക്കുകയായിരുന്നു. “തനിക്ക് പുറമെ വീട്ടിലെ മുഴുവൻ അംഗങ്ങളും കുറ്റക്കാരാകും. തന്റെ മാതാപിതാക്കൾ പ്രായമുള്ളവരാണ്. കേസ് തെളിയിക്കാൻ ഒരുപാട് കാലതാമസമെടുക്കും. ഇതെല്ലാം കണക്കിലെടുത്താണ് താൻ ഒത്തുതീർപ്പിന് തയ്യാറായത്,” എന്ന് നിഷാൽ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക് ആ കാലം പേടിസ്വപ്നമായിരുന്നു എന്നും നിഷാൽ കൂട്ടിച്ചേർത്തു.
കാവ്യയുമായി വേർപിരിഞ്ഞ ശേഷം നിഷാൽ ചന്ദ്ര വീണ്ടും വിവാഹിതനാവുകയും ഇന്ന് സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയുമാണ്.

