അമൃത്സർ : കാണാതായ ഭാര്യയെ തേടിയിറങ്ങിയ ഭർത്താവിന് കാണേണ്ടി വന്നത് അപ്രതീക്ഷിതമായ കാഴ്ച. കാമുകനൊപ്പം ഹോട്ടൽമുറിയിൽ കഴിയുന്ന ഭാര്യയെയായിരുന്നു ഭർത്താവ് കണ്ടെത്തിയത്.
പഞ്ചാബിലെ അമൃത്സറിലായിരുന്നു സംഭവം. രവി ഗുലാത്തി എന്നയാളാണ് തന്റെ ഭാര്യയെ ഹോട്ടലിൽ നിന്ന് കാമുകനൊപ്പം പിടികൂടിയത്. നിരവധി തവണ വിളിച്ചിട്ടും ഭാര്യ ഫോൺ എടുക്കാത്തതിനെ തുടർന്ന് സ്‌കൂട്ടറിന്റെ ജിപിഎസ് ട്രാക്കറിന്റെ സഹായത്തോടെ ഭർത്താവ് യുവതിയെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് യുവതി വീട്ടിൽ നിന്നു പുറത്തുപോയത്. വൈകിട്ട് 3.30 കഴിഞ്ഞിട്ടും ഭാര്യ ഫോൺ എടുക്കാത്തതോടെ രവിക്ക് ആകെ ടെൻഷൻ ആയി.
നിരവധി തവണ വരെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് ഭാര്യ ഉപയോഗിച്ചിരുന്ന സ്കൂട്ടറിൽ സ്ഥാപിച്ചിരുന്ന ജിപിഎസ് ട്രാക്കറിന്റെ സിഗ്നൽ പരിശോധിക്കുകയായിരുന്നു.
ജിപിഎസ് സിഗ്നൽ പിന്തുടർന്നപ്പോൾ സ്കൂട്ടർ ഒരു ഹോട്ടലിനുള്ളിലാണെന്ന് വ്യക്തമായി. ഇതോടെ ഉടൻ തന്നെ രവി ഹോട്ടലിലെത്തി. അവിടെ എത്തിയപ്പോഴാണ് ഭാര്യ മറ്റൊരാളുടെ കൂടെയാണെന്ന് തിരിച്ചറിഞ്ഞത്.
ഇരുവരെയും അത്തരത്തിലൊരു സാഹചര്യത്തിൽ കണ്ടതോടെ രവിയും ഭാര്യയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. സംഭവസ്ഥലത്ത് കുറച്ചുനേരം സംഘർഷാവസ്ഥ നിലനിന്നതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന് പിന്നാലെ ഭർത്താവിനൊപ്പം ഇനി ജീവിക്കാൻ താൽപര്യമില്ലെന്നും സ്വന്തം വീട്ടിലേക്ക് പോകണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്.
തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി യുവതിയെ അവരുടെ കൂടെ അയച്ചതായാണ് റിപ്പോർട്ടുകൾ

