കെഎം മാണിയുടെ അന്ത്യനാളുകളിൽ വീട്ടിൽ നിന്നും കട്ടൻ കപ്പി പോലും ലഭിച്ചില്ലെന്ന് പിസി ജോർജ്. അപ്പനെ തല്ലിയ മകനാണ്. സങ്കടങ്ങൾ മാണിസാർ തന്നെ നേരിൽ വിളിച്ചു പറഞ്ഞു. കോട്ടയം ബസ് ക്ലബ്ബിൻറെ മുഖാമുഖം പരിപാടിയിലാണ് പിസി ജോർജ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്
എന്നാൽ ഇത് അവാസ്തവമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടുമായ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തനിക്ക് ആ കുടുംബവുമായി വർഷങ്ങൾ ബന്ധമുണ്ട്. മാണി സാറിന് ഒരിക്കലും അത്തരത്തിലുള്ള അവസ്ഥ ഉണ്ടായിട്ടില്ല

