Spread the love

തൊടുപുഴ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ നേമത്ത് മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. തനിക്ക് ഇഷ്ടപ്പെട്ട മണ്ഡലം നേമം ആണ്. തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് നേമത്തുനിന്നാണ്. അതിനാല്‍തന്നെ നേമം ഏറെ പ്രിയപ്പെട്ടതാണ്.

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖരായ എല്ലാ നേതാക്കളും മത്സരിക്കും. ജനകീയരായ വികസന കാഴ്ചപ്പാടുള്ള എല്ലാ നേതാക്കള്‍ക്കും ബിജെപി വേണ്ട പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.നൂറുശതമാനം വിജയപ്രതീക്ഷയോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.