രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി 2 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതായി വിവരം. നിർബന്ധിത ഗർഭഛിദ്രത്തിന് പിന്നാലെ യുവതി അമിതമായി മരുന്ന് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് വിവരം.
ഇതെത്തുടർന്ന് ഏതാനും ദിവസം ആശുപത്രിയിൽ കഴിഞ്ഞു. താൻ ഒരു തവണ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പൊലീസിനു മൊഴി നൽകി. ഗർഭഛിദ്രം നടത്താൻ 2 ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിച്ചു കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജിതമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

