Spread the love

ഇടുക്കി: മൂന്നാറിന് സമീപം സ്കൈ ഡൈനിംങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിങ്ങിൽ ആണ് സംഭവം. 120 അടി ഉയരത്തിൽ ആണ് സഞ്ചാരികൾ കുടുങ്ങിയത്. ഒന്നര മണിക്കൂറിലേറെയായി സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്.

ഉത്തരേന്ത്യയിൽ നിന്നുള്ള അഞ്ചംഗ സംഘവും ജീവനക്കാരുമാണ് ക്രെയിനിനു മുകളിലെ ഭക്ഷണശാലയിലുള്ളത്. ഇവരെ താഴെയിറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ക്രെയിനിൽ 120 അടിയോളം ഉയരത്തിൽ ആകാശക്കാഴ്ചകൾ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്കൈ ഡൈനിങ്ങിൽ ഒരുക്കിയിരുന്നത്.