Spread the love

കോട്ടയം: അയർക്കുന്നത്ത് കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പിൻവലിച്ച് കെഎസ്‌യു ജില്ലാ സെക്രട്ടറി. സ്വതന്ത്ര സ്ഥാനാർത്ഥി സീന ബിജുവിന് പിന്തുണ അറിയിച്ചത് കെഎസ്‌യു ജില്ലാ സെക്രട്ടറി  ആകാശ് സ്റ്റീഫനാണ്. ഫെയ്സ്ബുക്കിലാണ് ആകാശ് തന്റെ നിലപാട് അറിയിച്ചത്.സജി നൂറോം മാക്കലാണ് ഒമ്പതാം വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി

 

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ

 

അയർക്കുന്നം ഒമ്പതാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയോടുള്ള പിന്തുണ പിൻവലിച്ചു കൊണ്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സീന ബിജു നാരായണന്പൂർണ്ണ പിന്തുണ അറിയിച്ചുകൊള്ളുന്നു.

ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ വ്യക്തിപരമായ താല്പര്യവും നാടിൻറെ വികസനവും മുന്നിൽ കണ്ടുള്ള നിലപാടാണിത്
എല്ലാവിധ വിജയാശംസകളും നേരുന്നു

Akash stephen
Ksu Kottayam district secretary