കോട്ടയം നഗരസഭ തിരുനക്കര വാർഡിൽ എൻസിപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലതികാ സുഭാഷിനെ വിശ്വ പൗര എന്ന് വിശേഷിപ്പിച്ച് സിപിഎം നേതാവ് അഡ്വ. കെ.അനിൽകുമാർ.
കോട്ടയം നഗരസഭയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
എൻസിപി സംസ്ഥാന വൈസ് വൈസ് പ്രസിഡണ്ടും , മഹിള കോൺഗ്രസ് മുൻ അധ്യക്ഷയുമായ ലതികയെ നഗരസഭയിലേക്ക് മത്സരിപ്പിച്ച സമീപനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.
തിരുനക്കര വാർഡിൽ ലതികയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഏതു പോസ്റ്റിലേക്ക് ആണ് മത്സരിക്കുന്നതല്ല കണക്കിലെടുക്കേണ്ടത്.
നിലവിൽ വനം വികസന കോർപ്പറേഷൻഅധ്യക്ഷയാണ് ലതിക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അർഹമായ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലമുണ്ടനം ചെയ്ത് പ്രതിഷേധിച്ച് ലതിക എൻസിപിയിൽ ചേരുകയായിരുന്നു.
തുടർന്ന് എൽഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ വനം വികസന കോർപ്പറേഷൻ അധ്യക്ഷയായി നിയമിക്കുകയായിരുന്നു. യുഡിഎഫിൽ ആയിരിക്കെ നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു

