ഒരു കാലത്ത് നിരവധി സിനിമകളിലും സീരിയലുകളിലുമായി അഭിനയ രംഗത്ത് തിളങ്ങി നിന്ന താരമാണ് നടി സുമ ജയറാം. വരെ ശ്രദ്ധേയമായ വേഷങ്ങൾ സൂപ്പർതാരങ്ങൾക്കൊപ്പം ചെയ്തിരുന്ന സുമ ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. പലപ്പോഴായി ദാമ്പത്യ ജീവിതത്തിലെ പല പ്രശ്നങ്ങളെ കുറിച്ചും സുമ അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിലും താരം ഇതേക്കുറിച്ച് പറയുകയാണ്.suma jayaram opens up about married life struggles
അദ്ദേഹത്തിന്റെ ചില പിടിവാശികളാണ് എനിക്ക് പ്രശ്നം. അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. അതുകൊണ്ടാണ് ഈ നിമിഷം വരെയും പോകുന്നത്. അല്ലെങ്കിൽ ഞങ്ങൾ എപ്പോഴേ രണ്ട് വഴി ആയേനെ. അറേഞ്ച് മാര്യേജ് ആയിരുന്നു. വിവാഹശേഷം വീട്ടമ്മയാകാനായിരുന്നു ആഗ്രഹം, കല്യാണം കഴിച്ച് ആദ്യ ആഴ്ച തന്നെ ഇദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് എനിക്ക് മനസിലായി. കാരണം അറേഞ്ച് മാര്യേജല്ലേ. വിവാഹത്തിന് മുമ്പ് കെെ കോർത്ത് നടന്നിട്ട് പോലുമില്ല. അങ്ങനെയെങ്കിൽ ഏകദേശം വേവ് ലെങ്ത് മനസിലായേനെ.
14 വർഷമായി ഞങ്ങൾ ഒരുമിച്ചു പോകുന്നു. ശെരിക്കും പറഞ്ഞാൽ ഒരു വേവ് ലെങ്തും ഇല്ലാത്ത ആൾക്കാരാണ് ഞങ്ങൾ. ഇത്രനാളും ഞങൾ എങ്ങനെ പോയതെന്നു ചോദിച്ചാൽ അദ്ദേഹം അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കുന്നു. ഞാൻ എന്റെ കാര്യങ്ങളും നോക്കുന്നു. അദ്ദേഹത്തെ ഞാൻ ശല്യപ്പെടുത്താറില്ല. അദ്ദേഹത്തിന് ആവശ്യമായ കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തു കൊടുക്കാറുണ്ട്.
കല്യാണം കഴിച്ച് എന്റെ വീട്ടിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഞാൻ ഒരു രാത്രി പോലും ഞാൻ അവിടെ പോയി ഉറങ്ങിയിട്ടില്ല. ഈ 14 വർഷത്തിൽ ഒരു രാത്രി പോലും ഞാൻ എന്റെ ഭർത്താവിനെ വിട്ടിട്ട് എന്റെ വീട്ടിൽ പോയിട്ടില്ല. ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്ക് പോയാലും ഞാൻ ആ വീട്ടിൽ തന്നെയാണെന്ന് നിൽക്കുന്നത്. എന്റെ വീട്ടിലേക്ക് പോകാറില്ല.
ചിലപ്പോഴൊക്കെ അദ്ദേഹം കുടിച്ചിട്ട് എന്നോട് ദേഷ്യപ്പെടുന്ന സമയത്തൊക്കെ ഞാൻ പറയാറുണ്ട് എനിക്ക് വേണമെങ്കിൽ ഒരു പെട്ടിയുമെടുത്ത് എന്റെ വീട്ടിലേക്ക് പോകാവുന്നതേയുള്ളൂ എന്ന്. അങ്ങനെ പോയാൽ അദ്ദേഹത്തിന്റെ ജീവിതം പ്രശ്നത്തിലാവും. എന്റെ ജീവിതവും കുറച്ചു നാളത്തേക്ക് പ്രശ്നത്തിലാകും. ഞാൻ ആഗ്രഹിച്ച ലൈഫ് അതല്ല. ഒരു വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ.
ഞാനും അദ്ദേഹവും തമ്മിൽ ഒരുപാട് കാര്യത്തിൽ അന്തരമുണ്ട്. പക്ഷെ ഒരുമിച്ച് പോകുന്നു. അദ്ദേഹം എന്നെ കുട്ടാ എന്ന് വിളിക്കും. ഞാനും തിരിച്ച് മോനേ എന്ന് വിളിക്കും. ഞങ്ങൾ തമ്മിൽ പ്രണയമൊന്നുമില്ല.മാഡത്തിനെ എന്ത് സ്നേഹത്തിലാണ് കുട്ടാ എന്ന് വിളിക്കുന്നതെന്ന് വീട്ടിൽ വരുന്നവർ പറയും. അത് നല്ല മീൻ കറി ഉച്ചയ്ക്ക് കിട്ടണം, അതിന് വേണ്ടിയാണെന്ന് ഞാൻ പറയും.
ഇടയ്ക്ക് നീ പോയി രണ്ടാമത് കല്യാണം കഴിച്ചോ എന്ന് അദ്ദേഹം പറയും. എന്നാൽ ഇനി കല്യാണം കഴിക്കേണ്ട ആവശ്യമില്ല. കാരണം കല്യാണം എന്താണെന്ന് മനസിലായല്ലോ. ഒരു വിവാഹമാണ് ഞാൻ ആഗ്രഹിച്ചത്. കുടിയാണ് പ്രശ്നം. അത് നിയന്ത്രിച്ചാൽ കുഴപ്പമില്ല. എല്ലാം അഡ്ജസ്റ്റ്മെന്റാണ്.

