വെക്സ് ഫോർഡ്: അയർലണ്ടിലെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖനും, വെക്സ് ഫോർഡ് എന്നിസ് കോർത്തിയിലെ ഹോളിഗ്രെയിൽ റസ്റ്റോറന്റ് ഉടമയുമായ ബിജു വറവുങ്കൽ (53) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കൽ കുടുംബാംഗമാണ്. പതിവ് പോലെ ഇന്നലെ രാവിലെ ജിംനേഷ്യത്തിൽ പരിശീലനം നടത്തിയ ശേഷം എന്നിസ്കോർത്തിയിലെ വീട്ടിലെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടൻ മെഡിക്കൽ സംഘം സ്ഥലത്തെത്തി സി പി ആർ കൊടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബിന്ദുവാണ് ഭാര്യ,മക്കൾ അശ്വിൻ, അർച്ചന ( മെഡിക്കൽ വിദ്യാർത്ഥി)

