Spread the love

നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. അഞ്ചു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ബിനീഷ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

‘ടീമേ.. ഇന്ന് മുതല്‍ എന്നും, സന്തോഷത്തിലും ദുഃഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്‌നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ ‘താര’ എന്നോടൊപ്പം ഉണ്ടാകും. കല്യാണത്തിന്റെ ഡേറ്റ് പിന്നീട് അറിയിക്കാം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം,’ ബിനീഷ് കുറിച്ചു.