Spread the love

കോട്ടയം – അയർക്കുന്നം ഇളപ്പാനിയിൽ യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ച് മൂടി. അന്യസംസഥാന തൊഴിലാളി ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയശേഷം, ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതിനല്‍കി മുങ്ങാന്‍ശ്രമിച്ച തൊഴിലാളിയെ പോലീസ് പിടികൂടി.

പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സോണി (32)യെയാണ് അയര്‍ക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ അല്‍പ്പനയെ (24) ഇളപ്പാനി ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നു കുഴിച്ചുമൂടി എന്ന നിഗമനത്തിലാണ് കസ്റ്റഡിയിലെടുത്തത്.

പിടിയിലായത് നാട്ടിലേക്ക് കട ക്കാൻ ശ്രമിക്കവേയാണ്.ഭാര്യയെ കാണാനില്ലെന്ന് ഇയാ ൾ പരാതി നൽകിയിരുന്നു.