കോട്ടയം:കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂർ എലക്കോടത്ത് കെ.എസ്. രമണി(70)യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഇ.കെ. സോമ(74)നെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടാമത്തെ മകനെയും സോമൻ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും മൂത്ത മകൻ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ മകനെയും കഴുത്ത് ഞെരിച്ച സമയത്ത് മൂത്ത മകൻ ഉണർന്ന് വന്ന് രക്ഷിക്കുകയായിരുന്നു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി. സോമനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

