തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തതായി സൂചന. രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം കൂട്ടിക്കൊണ്ടുപോയത്. രഹസ്യകേന്ദ്രത്തില്‍ എത്തിച്ചാണു ചോദ്യം ചെയ്യുന്നത്.
അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെ വിവരം പുറത്തുവരാനുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

