തിരുവനന്തപുരം : ചെമ്പഴന്തി ചാരിയാട്ടുകുളത്തിനു സമീപം വീട്ടിൽ എട്ടു വയസ്സുകാരൻ ജീവനൊടുക്കിയ നിലയിൽ. അക്കരവിള വീട്ടിൽ പ്രമോദിന്റെയും മിനിയുടെയും മകനായ ശ്രേയസ് (8) ആണ് മരിച്ചത്. ഇരട്ടകളായ ശ്രാവണും ശ്രേയസും വീട്ടിൽ ട്യൂഷൻ പഠിക്കുന്നതിനിടയിൽ ബഹളം വച്ചതിനു അമ്മ ശ്രേയസിനെ വഴക്കു പറഞ്ഞിരുന്നു. ഇതോടെ പിണങ്ങിയ ശ്രേയസ് മുറിയിൽ കയറി വാതിൽ അകത്തു നിന്നും പൂട്ടി.
മകൻ ഉറങ്ങുകയാണെന്നാണ് ‘അമ്മ മിനി കരുതിയിരുന്നത്. ഏറെ കഴിഞ്ഞിട്ടും കാണാത്തതിനാൽ വാതിൽ ചവിട്ടി പൊളിച്ചു നോക്കുമ്പോൾ കഴുത്തിൽ ബെഡ്ഷീറ്റ് ചുറ്റി ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണക്കൽ എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രാവൺ.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

