പഞ്ചാബി- ബോളിവുഡ് നടനും ബോഡി ബില്‍ഡറുമായ വരിന്ദര്‍ സിങ് ഗുമാന് (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്ന് അമൃത്സറിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ തോളിനേറ്റ പരിക്കിനേ തുടര്‍ന്ന് അമൃത്സറിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.
സിനിമാ രംഗത്തും ബോഡി ബില്‍ഡിങ് രംഗത്തും ഒരുപോലെ ശ്രദ്ധേയനായിരുന്നു വരിന്ദര്‍ സിങ് ഗുമന്. നടന്റെ അകാലവിയോഗം ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

