Spread the love

”ജീവിതത്തില്‍ ഇത്രയും വേദനാജനകമായ സന്ദര്‍ഭം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. കരൂര്‍ ദുരന്തത്തില്‍ വേദന മാത്രമാണുള്ളത്. സംഭവിച്ചത് വേദനാജനകമായ കാര്യം. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. ആളുകള്‍ റാലിക്കെത്തിയത് എന്നോടുള്ള സ്‌നേഹംകൊണ്ടാണ്. അതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. പരിക്കേറ്റ് ചികിത്സയിലുള്ളവരെല്ലാം വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ പ്രശ്‌നമുണ്ടാകുമായിരുന്നു. അതിനാലാണ് പോകാത്തത്. ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് അത് പകരമാകില്ല.

തെറ്റ് ചെയ്തിട്ടില്ല. എന്നിട്ടും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സിഎം സാര്‍ കുറ്റം എന്റേമേല്‍ വെച്ചോളൂ. പ്രവര്‍ത്തകരെ വേട്ടയാടരുത്, ഞാന്‍ അത് ഏല്‍ക്കാന്‍ തയ്യാറാണ്. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കരൂരില്‍ മാത്രം ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയണം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. സത്യം പുറത്തുവരും. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി”, വിജയ് പറഞ്ഞു.

എന്നാൽ വിജയ് ദുന്തത്തിന് ശേഷം പ്രവർത്തകർ മരിച്ചതും ചികിത്സയിലായതും അറിഞ്ഞിട്ടും പെട്ടെന്ന് സ്ഥലം വിട്ടു ചെന്നെക്ക് പോയത് വലിയ വിമർശനമാണ് ടിവികെ പാർട്ടി പ്രവർത്തകരിൽ നിന്നടക്കമുണ്ടായത്. മുഖ്യമന്ത്രി സ്റ്റാലിനെയും പോലീസിനെയും കുറ്റപ്പെടുത്തി ദുരന്തത്തിന്റെ ജനകീയ രോഷം തണുപ്പിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്ന വികാരമാണ് ഡിഎംകെയും കോൺഗ്രസും പങ്കുവയ്ക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ വിജയിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബിജെപിയും ഡിഎംകെ സർക്കാരാണ് ദുരന്തത്തിന് ഉത്തരവാദിയെന്നാണ് ആരോപിക്കുന്നത്.