Spread the love

സംസ്ഥാനത്ത് സ്വര്‍ണവില 85000 കടന്ന് കുതിക്കുകയാണ്. സെപ്തംബര്‍ 29 തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 10670 രൂപയും പവന് 680 രൂപ കൂടി 85360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,15,590 രൂപയുമായി. റെക്കോഡ് ഉയരത്തിലാണ് കമ്മോഡിറ്റി വിപണിയിലും സ്വര്‍ണത്തിന്റെ നിലവാരം. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,828 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

ഡോളറിന്റെ മൂല്യം ഇടിയുന്നതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് ഈ വര്‍ഷം നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന സൂചനകളുമാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍.