Spread the love

ഒരു സ്ത്രീ പ്രസവസമയത്തും ആർത്തവസമയത്തും നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ടതിനുപിന്നാലെ വീഡിയോയുമായി ഡോക്ടർ. തനിക്കുണ്ടായ തിരിച്ചറിവുകളെ കുറിച്ചാണ് യുവാവ് പറയുന്നത്.

കോട്ടയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറായ റിത്വിക് മഹേശ്വരി ആണ് ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് പ്രസവം നേരിട്ടുകണ്ടതെന്ന് യുവഡോക്ടര്‍ വീഡിയോയില്‍ പറയുന്നു.

എനിക്ക് എന്റെ ഇന്റേൺഷിപ്പിന് ശേഷമാണ് ഒരു കാര്യം മനസ്സിലായത്, സമൂഹത്തിൽ സമത്വം പോലും പാടില്ല. ആളുകളെപ്പോഴും പറയുന്നത് പെൺകുട്ടികൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നാണ്, അവർക്കത് ലഭിക്കണം. എന്തുകൊണ്ടെന്നാൽ ഞാൻ ഒരു പ്രസവം നടക്കുന്നത് നേരിൽ കണ്ടു, പ്രസവ മുറിയിൽ വെച്ച് എന്റെ ആത്മാവ് എന്നിൽ നിന്ന് പോകുന്നതുപോലെ തോന്നി. അവർ എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്. പെൺകുട്ടികൾക്ക് ഒരിക്കലും പൂർണ്ണ ആരോഗ്യവതിയായിരിക്കാൻ കഴിയില്ല, അവരുടെ ശരീരത്തിന് അങ്ങനെയാവാൻ കഴിയില്ല. ചിലപ്പോൾ അവർ ആർത്തവത്തെയാവും നേരിടുന്നത്, ചിലപ്പോൾ അവർ പ്രസവത്തിലൂടെയാവും കടന്നുപോകുന്നത്.