കോട്ടയം: വിദ്യാഭ്യാസ ലോണിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍.
ആലപ്പുഴ തലവടി സ്വദേശിയും പുതുപ്പള്ളി ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുന്നതുമായ ജി പ്രകാശന്‍ എന്നയാള്‍ ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതി ബോര്‍ഡ് മെമ്പറായുള്ള ആര്‍വികെ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നും ലോണ്‍ തരപ്പെടുത്തി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മകന്റെ വിദ്യാഭ്യാസ ആവശ്യത്തിലേക്ക് കുറിച്ചി സ്വദേശിനിയുടെ പക്കല്‍ നിന്നും
ഒരു ലക്ഷത്തി അറുപതിനായിരം (1,60,000) രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചിങ്ങവനം പോലീസാണ് അറസ്റ്റ് ചെയ്തത്.

