Spread the love

കൊച്ചി: അന്തരിച്ച കഥാകൃത്ത് കെ. ആര്‍. മനോരാജിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മനോരാജ് കഥാസമാര പുരസ്‌കാരത്തിന് ഈ വര്‍ഷം എഴുത്തുകാരി രേഖ.കെ അര്‍ഹയായി. രേഖയുടെ മനുഷ്യാലയ ചന്ദ്രിക എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം.

പൂയപ്പള്ളി തങ്കപ്പന്‍, ജോസഫ് പനയ്ക്കല്‍, അന്‍വര്‍ ഹുസൈന്‍, വി.എം. ദേവദാസ് എന്നിവരടങ്ങിയ ജൂറിയാണ് രേഖയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്.

33333 രൂപയും ശില്പവുമടങ്ങുന്ന പുരസ്‌കാരം 27 ന് വൈകുന്നേരം മൂന്നിന് ചെറായി പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മനോരാജ് അനുസ്മരണ സമ്മേളനത്തില്‍ കഥാകൃത്ത് പി.എഫ് മാത്യൂസ് സമ്മാനിക്കും.