Spread the love

നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയില്‍ ദര്‍ശനത്തിനും ദേശീയ സംഗീത നൃത്തോത്സവം ആസ്വദിക്കുന്നതിനും വന്‍ ഭക്തജന തിരക്ക്.
എല്ലാ ദിവസവും നവരാത്രി മണ്ഡപത്തില്‍ വൈകിട്ട് ഏഴിനാണ് ദേശീയ സംഗീത നൃത്തോത്സം. ഇന്നലെ (23/09/2025) പിന്നണി ഗായകന്‍ സുധീപ് കുമാറിന്റെ സംഗീത സദസ്സ് നടന്നു. തിരുവിഴ ജി.ഉല്ലാസ് – വയലിന്‍, പെരുന്ന ജി.ഹരികുമാര്‍ – മൃദംഗം, പനമറ്റം അരുണ്‍ – ഗഞ്ചിറ, കുമരകം ഗണേഷ് ഗോപാല്‍ – ഘടം എന്നിവര്‍ പക്കമായി.

സമാപന ദിവസമായ 29നു കലാ ക്ഷേത്ര ഹരിപത്മന്‍, ശാലുമേനോന്‍ എന്നിവരുടെ ഭരതനാട്യം അരങ്ങേറും. നവരാത്രി മണ്ഡപത്തില്‍ 29ന് വൈകിട്ട് 6.15നു പൂജവയ്പ്, 30-ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്നിന് മഹാനവമി.
രണ്ടിന് വിജയദശമി നാളില്‍ രാവിലെ 4ന് പൂജയെടുപ്പ്, തുടര്‍ന്ന് വിദ്യാരംഭം എന്നിവ നടക്കും.