Spread the love

കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് സ്ഥിരമായി മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍.

സ്ഥിരമായി മൊബൈല്‍ മോഷണം നടത്തി വന്ന കോട്ടയം പെരുമ്പായിക്കാട് വില്ലേജ് മള്ളൂശേരി പാറയ്ക്കല്‍ വീട്ടില്‍ സലിം പി.എ (45) എന്നയാളെ ഗാന്ധിനഗര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, ഗാന്ധിനഗര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ വിവിധ മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി വിചാരണ നേരിട്ട് വരികയാണ്. ഇയാള്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിലേക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീജിത്ത് ടി, എസ്‌ഐ ജയപ്രകാശ് എന്‍, സീനിയര്‍ സിപിഒമാരായ രഞ്ജിത് ടി.ആര്‍, സുനു ഗോപി, ശ്രീനിഷ് തങ്കപ്പന്‍, ശീജിത്ത്, രാജീവ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.