കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് പുതിയ റെക്കോഡിലെത്തി. ഇന്ന് പവന് 320 രൂപയാണ് വർദ്ധിച്ചത്. 83000 ത്തിലേക്ക് അടുക്കുകയാണ് സ്വർണവില. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും.
ആഗോളവിപണിയിലും സ്വർണം പുതിയ റെക്കോഡ് കുറിക്കാനുള്ള ഒരുക്കത്തിലാണ്.
18 ഗ്രാം സ്വർണത്തിൻ്റെ വില 40 രൂപ വർധിപ്പിച്ച് 8480 ആയി. സ്പോട്ട് ഗോൾഡിന്റെ വില 0.1 ശതമാനം ഉയർന്ന് 3,688.76 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.5 ശതമാനം ഉയർന്ന് 3,723.70 ഡോളറായി ഉയർന്നു.

